തമിഴ് നാട്ടിലെ നീണ്ട 33 വർഷത്തെ ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് നാട്ടിൽ തിരിച്ചെത്തിയ രാഘവൻ നായർ ഭാര്യ ഭാനുമതിയുടേയും മക്കളുടേയും കൂടെയുള്ള സ്വസ്ഥമായ വിശ്രമ ജീവിതമാണ് ആഗ്രഹിച്ചത്. എൽ.എൽ.ബി.ക്കാരനായ മൂത്തമകൻ പ്രഭാകരനും ബി.എസ്.സി.ക്കാരനായ രണ്ടാമത്തെ മകൻ പ്രകാശനും ജോലിക്കൊന്നും ശ്രമിക്കാതെ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. രാഷ്ട്രീയ വൃത്തങ്ങളിൽ കോട്ടപ്പള്ളി എന്നറിയപ്പെടുന്ന പ്രഭാകരൻ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്, അതുപോലെ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കെ.ആർ.പി. എന്നറിയപ്പെടുന്ന പ്രകാശൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. മക്കളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രപരമായ ഭിന്നിപ്പ് അവരുടെ ബന്ധത്തിലും കടന്ന് കുടുംബത്തിൽ വിള്ളലുണ്ടാവുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേരുന്നത് രാഘവൻ നായർക്ക് കാണേണ്ടി വരുന്നു